മലപ്പുറം: പുതിയ കെ.പി.സി.സി നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന് പൂര്‍ണ്ണ തൃപ്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം കോണ്‍ഗ്രസിന്റെ സംഘടന സ്വാതന്ത്ര്യമാണ്. എല്ലാവരും അതത് മേഖലയില്‍ യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ചവരാണ്. പ്രതികൂല സാഹചര്യത്തില്‍ പാര്‍ട്ടിക്കും യു.ഡി.എഫിനും കുരുത്തു പകര്‍ന്നു. മാത്രവുമല്ല പുതുതായി വന്നവര്‍ എല്ലാവരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. വരും തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതു വഴി സാധിക്കും. എല്ലാവരും മുസ്‌ലിംലീഗുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്. മറ്റു കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കാലഘട്ടത്തിന് അനുസരിച്ചുള്ള തീരുമാനം മുസസ്‌ലിം ലീഗിലും ഉണ്ടാകും. ചരിത്രത്തില്‍ ഏറ്റവും നല്ല കാലത്തിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നത്. സി.പി.എമ്മിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് പുറത്തും ലീഗിന് വളര്‍ച്ചയാണ്. ഡല്‍ഹിയില്‍ ഓഫീസ് ആയി. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ഗുണമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.