• Mon. Feb 2nd, 2026

24×7 Live News

Apdin News

എല്ലാ കേന്ദ്ര ബജറ്റുകള്‍ക്കും ശേഷമുള്ള പതിവു പ്രഹസനവുമായി സിപിഎം, നാളെ കരിദിനം

Byadmin

Feb 2, 2026



തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോട് അവഗണന കാട്ടിയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച (3 ന് ) കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. എല്ലാ ബൂത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നും സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് പ്രഖ്യാപിച്ചില്ലെന്നും ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് വിമര്‍ശനം.

By admin