• Wed. Oct 16th, 2024

24×7 Live News

Apdin News

എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ​ഗാന്ധി കുടുംബം സ്ഥാനാർത്ഥിയാകും: രാജീവ് ചന്ദ്രശേഖർ

Byadmin

Oct 16, 2024


വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ .വയനാട് മണ്ഡലത്തിലെ പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺ​ഗ്രസ് വീണ്ടും വീണ്ടും ​ഗാന്ധി കുടുംബത്തിന് ചുറ്റും കറങ്ങുന്നുവെന്നതിന് തെളിവാണ് എന്ന് അദ്ദേഹം പറഞ്ഞു.

എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ​ഗാന്ധി കുടുംബം സ്ഥാനാർത്ഥിയാകും. നേരത്തെ വയനാട്ടിൽ രാഹുൽ എന്ത് ചെയ്തു എന്നതാണ് തെര‍ഞ്ഞെടുപ്പിലെ വിഷയം.ഉത്തർ പ്രദേശിൽ മത്സരിക്കുന്നുവെന്ന് പറയാതെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, അവ‍ർ രാഹുലിനെയും പ്രിയങ്കയേക്കാളും മികച്ചവരെ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ​ഗാന്ധി കുടുംബം സ്ഥാനാർത്ഥിയാകും: രാജീവ് ചന്ദ്രശേഖർ appeared first on ഇവാർത്ത | Evartha.

By admin