
തിരുവനന്തപുരം: എസ് എ ടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ആശുപത്രിയില്‍ നിന്ന് അണുബാധയേറ്റാണെന്ന ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. ശിവപ്രിയയ്‌ക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
പിഴവുണ്ടായിട്ടില്ലെന്ന് എസ് എ ടി ആശുപത്രി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ മാസം 26നാണ് യുവതിയെ എസ്എടിയില്‍പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിയെങ്കിലും നേരിയ പനിയുണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായപ്പോള്‍ വീണ്ടും എസ്എടി ആശുപത്രിയില്‍ എത്തി. പിന്നാലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ 13 ദിവസമായി മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ ചികിത്സയിലായിരുന്നു. യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തി. നീതി കിട്ടണമെന്നും ചികിത്സ പിഴവിന്റെ കാരണം വ്യക്തമാകണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.ശിവപ്രിയയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും ബി ജെ പി പ്രവര്‍ത്തകരും ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.ശിവപ്രിയയുടെ കൈക്കുഞ്ഞുമായാണ് പ്രതിഷേധം.ബി ജെ പി കരിക്കകം വാര്‍ഡ് കൗണ്‍സിലര്‍ ഡി ജി കുമരന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.