കൊല്ലം: ഫാത്തിമ മാതാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഹൈക്കോടതി. എസ്എഫ്‌ഐ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.
തെരഞ്ഞെടുപ്പ് നടപടികളില്‍ ക്രമക്കേട് ആരോപിച്ച് എസ്എഫ്‌ഐ പരാതി നല്‍കിയിരുന്നു. വെളളിയാഴ്ച ആണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
കെഎസ്യുവിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചതില്‍ സര്‍വകലാശാല മാനദണ്ഡം ലംഘിക്കപ്പെട്ടെന്നായിരുന്നു എസ്എഫ്‌ഐയുടെ പരാതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന ഉത്തരവ് പാലിച്ചില്ല, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നോമിനേഷന്‍ പേപ്പര്‍ നല്‍കി തുടങ്ങിയ പരാതികളും എസ്എഫ്‌ഐ ഉന്നയിച്ചു.