എസ്എഫ്‌ഐ ഇടത് ഹിന്ദുത്വയുടെ പ്രചാരകരായി മാറുകയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. എസ്എഫ്‌ഐ സെക്രട്ടറി വിളമ്പുന്നത് ശശികല ഇട്ട ഇലയിലേക്കുള്ള സദ്യയാണെന്നും സിപിഎമ്മിന് അകത്ത് രൂപപ്പെട്ട് വരുന്ന ഇടത് ഹിന്ദുത്വ ചിന്തയാണ് എസ്എഫ്‌ഐ നേതാക്കളുടെ വംശീയ പരാമര്‍ശത്തിന് പിന്നിലെന്നും നവാസ് പറഞ്ഞു. ഈ അടുത്ത കാലത്തായി സിപിഎമ്മിനകത്ത് ഇടത് ഹിന്ദുത്വ ചിന്ത രൂപപ്പെട്ടുവരുന്നതുകൊണ്ട് കൂടിയാണ് ഇവരുടെ പരാമര്‍ശത്തിന് ശശികലയുടെ മാത്രം പിന്തുണ കിട്ടുന്നതെന്നും നവാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശശികല എന്ന ഒരേ ഒരു രാഷ്ട്രീയ നേതാവ് മാത്രമാണ് എസ്എഫ്‌ഐയുടെ വംശീയതെയെ പിന്തുണച്ചത്. സിപിഎം നേതൃത്വത്തിന് ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ല എന്നാല്‍ എസ്എഫ്‌ഐക്ക് വര്‍ഗീയ പാര്‍ട്ടിയാണ്. എസ്എഫ്‌ഐ സെക്രട്ടറി പാര്‍ട്ടി ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയത് എബിവിപിക്ക് ഒപ്പം ആണോ എന്നും എസ്എഫ്‌ഐ നേതാക്കളുടെ വിമര്‍ശനം അതിരുവിട്ട് വര്‍ഗീയ, വംശീയ അധിക്ഷേപത്തിലേക്ക് മാറിയതായും നവാസ് പറഞ്ഞു.
‘അറബിക് കോളേജുകളില്‍ മുസ്‌ലിം കുട്ടികള്‍ മാത്രമല്ല പഠിപ്പിക്കുന്നത്. അറബിക് കോളേജില്‍ മുസ്‌ലിം കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത് എന്ന് എസ്എഫ്‌ഐ തെറ്റിദ്ധാരണ. എംഎസ്്എഫ് അറബിക് കോളേജുകളില്‍ നിന്ന് മാത്രമല്ല വരുന്നത്. ഗവണ്മെന്റ് കോളേജുകളില്‍ കൂടി ജയിച്ചാണ്. മുമ്പ് എസ്എഫ്‌ഐ ജയിക്കുമ്പോയുള്ള കോളജുകള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്.’ നവാസ് പറഞ്ഞു.