• Tue. Dec 9th, 2025

24×7 Live News

Apdin News

എസ്ഐആർ പരിശോധന: കേരളത്തിൽ ഇതുവരെ കണ്ടെത്തിയത് 1,12,569 ഇരട്ടവോട്ടുകൾ

Byadmin

Dec 8, 2025



തിരുവനന്തപുരം(8-12-2025): എസ്‌ഐആർ പരിശോധനയിൽ സംസ്ഥാനത്ത് വലിയതോതിൽ ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. . ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ട 1,12,569 പേരെ കണ്ടെത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോറം സമർപ്പിക്കാൻ സമയം അവശേഷിക്കുന്നതിനാൽ ഇരട്ടവോട്ടുകൾ ഇനിയും വർധിക്കാനിടയുണ്ട്.

ഇവരെ പട്ടികയിൽ ഒരു പ്രദേശത്ത് മാത്രമായി നിലനിർത്തി പരിഷ്കരിച്ച ശേഷമേ അന്തിമ പട്ടിക പുറത്തിറങ്ങുകയുള്ളൂ. എസ്‌ഐആർ പൂർത്തിയായ ശേഷം ഇരട്ടവോട്ടിനൊപ്പം ബന്ധപ്പെട്ട പരാതികൾ ഇല്ലാതാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രതൻ യു. കേൽക്കർ അറിയിച്ചു.

ഇരട്ടവോട്ടുകൾ ഒഴിവാക്കിയ പട്ടികയാണ് എല്ലാ തിരഞ്ഞെടുപ്പിലും ഉപയോ​ഗിക്കുന്നതെന്ന് കമ്മിഷൻ ഉറപ്പുനൽകുന്ന സാഹചര്യത്തിലാണ് ഇത്രയേറെ ഇരട്ടവോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്.വോട്ടർപട്ടിക പരിശോധന നടത്തേണ്ട ബിഎൽഒ–ബ്ലോക് ലെവൽ ഓഫിസർ യോഗങ്ങൾ ഇനിയും പൂർണ്ണതയിലെത്താത്തതും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് 25,468 ബിഎൽഒമാർ ഉണ്ടെങ്കിലും ഇതുവരെ നടന്നിരിക്കുന്നത് 6,475 യോഗങ്ങൾ മാത്രമാണ്.

 

By admin