തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വര്‍ഗ്ഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് വേണ്ടി ഒക്ടോബര്‍ 28ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 27ന് വൈകിട്ട് 4 ന് മുന്‍പായി https://forms.gle/bDRsyYMeUT2ZqJid9 എന്ന ഗൂഗിള്‍ ലിങ്കില്‍ നിര്‍ബന്ധമായും പേര് രജിസ്റ്റര്‍ ചെയ്യണം. ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 28ന് രാവിലെ 10 ന് നാഷണല്‍ കരിയര്‍ സര്‍വീസ് ഫോര്‍ എസ്സി എസ്ടി, സംഗീത കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിലെത്തി അഭിമുഖത്തിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് ‘NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.