• Wed. Nov 26th, 2025

24×7 Live News

Apdin News

എസ് ഐ ആർ പൂർത്തിയാകുമ്പോൾ ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് മാറ്റപ്പെടുന്നത് 10 ലക്ഷത്തിലധികം പേരുകൾ : 6.5 ലക്ഷം പേരുകൾ മരണപ്പെട്ടവരുടേത്

Byadmin

Nov 26, 2025



കൊൽക്കത്ത : എസ് ഐ ആർ പൂർത്തീയാകുമ്പോഴേയ്‌ക്കും പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെടുന്നത് 10 ലക്ഷത്തിലധികം പേരുകൾ. ഇതിൽ 6.5 ലക്ഷം പേരുകൾ മരിച്ച വ്യക്തികളുടേതാണെന്നാണ് സൂചന. ഇത് മമത ബാനർജി സർക്കാരിന്റെ കാലത്ത് നിലനിർത്തിയിരുന്ന വോട്ടർ പട്ടികയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

റിപ്പോർട്ടുകൾ പ്രകാരം, 99.75 ശതമാനം ഫോമുകളും ഇതിനകം വിതരണം ചെയ്‌തതോടെ പ്രാഥമിക സംഖ്യകൾ പുറത്തുവന്നിട്ടുണ്ട്, കൂടാതെ പരിശോധന ഇപ്പോഴും നടക്കുന്നുമുണ്ട് . മരിച്ച വോട്ടർമാർ, നുഴഞ്ഞുകയറ്റക്കാർ , സ്ഥിരമായി സംസ്ഥാനത്തിന് പുറത്തേക്ക് മാറിയ വോട്ടർമാർ, “കണ്ടെത്താൻ കഴിയാത്തവർ” എന്നിങ്ങനെയുള്ളവരുടെ പേരുകളാണ് ഏതാണ്ട് നാല് ലക്ഷത്തോളം .

അതേസമയം എസ് ഐ ആറിനെ എതിർത്ത് മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി കത്തുകൾ അയച്ചത് ഈ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണെന്നാണ് സൂചന .

By admin