• Thu. Jan 22nd, 2026

24×7 Live News

Apdin News

എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു; വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് കെ. എസ് ചിത്ര

Byadmin

Jan 22, 2026



തിരുവനന്തപുരം: പ്രമുഖ ഗായിക എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു. അമ്മയ്‌ക്കും കുടുംബത്തിനുമൊപ്പം ഹൈദരാബാദിൽ താമസിക്കുന്നതിനിടെയാണ് അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ മൂലം മരണമടഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സിനിമാ മേഖലയെയും സംഗീത ആരാധകരെയും വളരെയധികം ദുഃഖത്തിലാക്കി.

മരണവിവരം ഗായിക കെ.എസ് ചിത്രയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര കുറിച്ചു. സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടത് എന്നും ഗായിക പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

കെ. എസ് ചിത്ര പങ്കുവച്ച കുറിപ്പ്: ‘‘ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) പെട്ടെന്നുള്ള വിയോഗ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്‌ക്ക് ശക്തി നൽകട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി’’

ചലച്ചിത്ര പശ്ചാത്തലത്തിലാണ് മുരളീകൃഷ്ണ വളർന്നതെങ്കിലും പ്രശസ്തി ഒഴിവാക്കി അഭിനയത്തിലും കലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ചില സിനിമകളിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ ക്ലാസിക്കൽ നൃത്തങ്ങളിൽ പ്രാവീണ്യമുള്ള ഒരു നർത്തകിയാണ് അദ്ദേഹത്തിന്റെ ഭാര്യ.

By admin