കൊച്ചി: എസ് ഡി പി ഐ നേതാവിന് അനധികൃത സഹായം ചെയ്ത സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എസ് ഡി പി ഐ നേതാവ് ഷൗക്കത്തലിയ്ക്കാണ് അനധികൃത സഹായം നല്‍കിയത്. സംഭവത്തില്‍ ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു.
പൊലീസ് കാന്റീന്‍ ഐഡി കാര്‍ഡ് ദുരുപയോഗം ചെയ്ത് ടി വി അടക്കം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കും കുടുംബത്തിനും മാത്രമേ ക്യാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെയാണ് അനധികൃത സഹായം നല്‍കിയത്.