• Tue. Nov 5th, 2024

24×7 Live News

Apdin News

എൻടിആർഒ തലവന്റെ നിയമനം ; കൊമ്പുകോർത്ത്‌ 
അമിത്‌ ഷായും ഡോവലും | National | Deshabhimani

Byadmin

Nov 3, 2024




ന്യൂഡൽഹി

ദേശീയ സാങ്കേതിക രഹസ്യാന്വേഷണ വിഭാഗമായ നാഷണൽ ടെക്‌നിക്കൽ റിസെർച്ച്‌ ഓർഗനൈസേഷന്റെ (എൻടിആർഒ) തലപ്പത്ത്‌ ആരെ നിയമിക്കണമെന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലും തമ്മിൽ തർക്കം. എൻടിആർഒ തലവനായ കേരളാകേഡർ ഐപിഎസ്‌ ഉദ്യോഗസ്ഥൻ അരുൺ സിൻഹ ഡിസംബർ 31ന്‌ വിരമിക്കും. പ്രധാനമന്ത്രി കാര്യാലയത്തിന്‌ കീഴിലുള്ള ദേശീയ സുരക്ഷാകൗൺസിലിനാണ്‌ എൻടിആർഒ റിപ്പോർട്ട്‌ ചെയ്യാറുള്ളത്‌. ഡോവലാണ്‌ സുരക്ഷാകൗൺസിലിന്റെ അധ്യക്ഷൻ. ഈ അധികാരപരിധിയിൽ ഇടപെടാനുള്ള അമിത്‌ഷായുടെ നീക്കമാണ്‌ അധികാര വടംവലിയായതെന്ന് വാർത്താപോർട്ടൽ ‘ദ വയർ’ റിപ്പോർട്ട്‌ ചെയ്‌തു

കഴിഞ്ഞവർഷം സെപ്‌തംബറിൽ എൻടിആർഒ ചെയർമാൻ സ്ഥാനത്തേക്ക്‌ ഡോവൽ ശുപാർശ ചെയ്‌ത രണ്ട്‌ ഉദ്യോഗസ്ഥരെയും വിട്ടുകൊടുക്കാനാകില്ലെന്ന്‌ ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തു. ആർപിഎഫ്‌ തലവൻ മനോജ്‌യാദവ, ജമ്മു കശ്‌മീർ സിഐഡി സ്‌പെഷ്യൽ ഡയറക്ടർ രശ്‌മി രഞ്‌ജൻ സ്വയ്‌ൻ എന്നിവരെയാണ് ശുപാർശ ചെയ്‌തത്‌. ഇതിനുപിന്നാലെ, ആഭ്യന്തരമന്ത്രാലയം സിആർപിഎഫ്‌ തലവൻ അനീഷ്‌ ദയാൽസിങ്ങിനെ എൻടിആർഒ തലവനായി ശുപാർശ ചെയ്‌തു. ഒരു കാരണവും വ്യക്തമാക്കാതെ പ്രധാനമന്ത്രികാര്യാലയം ശുപാർശ തിരിച്ചയച്ചു. ഇതോടെ, പുതിയ പേരുകൾ പരിഗണിക്കേണ്ട സാഹചര്യമുണ്ടായി. അരുൺ സിൻഹയ്‌ക്ക്‌ രണ്ട്‌ തവണയായി എട്ടുമാസം കാലാവധി നീട്ടി നൽകി. ഡിസംബറിൽ ഈ കാലാവധി പൂർത്തിയാകും. കാർഗിൽ യുദ്ധത്തെ തുടർന്ന്‌ രാജ്യത്തിന്റെ സാങ്കേതിക ഇന്റലിജൻസ്‌ കാര്യശേഷി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ എൻടിആർഒ സ്ഥാപിച്ചത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin