• Sun. Dec 29th, 2024

24×7 Live News

Apdin News

എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പി.എം.കെയി​ൽ പൊ​ട്ടി​ത്തെ​റി: ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും ത​മ്മി​ൽ വാ​ക്കേ​റ്റം

Byadmin

Dec 29, 2024


എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി (പി.​എം.​കെ) ജ​ന​റ​ൽ കൗ​ൺ​സി​ൽ വേ​ദി​യി​ൽ പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും സ്ഥാ​പ​ക പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​എ​സ്. രാ​മ​ദാ​സും ത​മ്മി​ൽ വാ​ക്കേ​റ്റം. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ബ​ഹ​ളം​വെ​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം. 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സാ​ണ് യോ​ഗം വി​ളി​ച്ച​ത്.

നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50 സീ​റ്റു​ക​ളി​ലെ​ങ്കി​ലും വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി അ​ൻ​പു​മ​ണി രാ​മ​ദാ​സി​നെ സ​ഹാ​യി​ക്കാ​ൻ പ​ര​ശു​രാ​മ​ൻ മു​കു​ന്ദ​നെ പാ​ർ​ട്ടി യു​വ​ജ​ന സം​ഘ​ട​ന അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ക്കു​ന്ന​താ​യും സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ഡോ. ​എ​സ്. രാ​മ​ദാ​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നെ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സ് എ​തി​ർ​ത്തു. നാ​ലു മാ​സം മു​മ്പ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന പ​ര​ശു​രാ​മ​നെ ഉ​യ​ർ​ന്ന പ​ദ​വി​യി​ൽ അ​വ​രോ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ത​ന്റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് പാ​ർ​ട്ടി വി​ട്ടു​പോ​കാ​മെ​ന്നും രാ​മ​ദാ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് താ​ൻ പ​ന​യൂ​രി​ൽ പു​തി​യ പാ​ർ​ട്ടി ഓ​ഫി​സ് തു​റ​ന്നി​ട്ടു​ണ്ടെ​ന്നും ത​ന്നെ ബ​ന്ധ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വി​ടെ വ​രാ​മെ​ന്നും ഡോ. ​അ​ൻ​പു​മ​ണി അ​റി​യി​ച്ചു. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് പി​താ​വി​നും മ​ക​നും അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

By admin