തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി എൻ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടു. എൻ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള നിയമത്തിനെതിരെ ചില കോൺഗ്രസ് നേതാക്കളും മുസ്ലിം ലീഗിനെ ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു. ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം.
വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടുകയും നിയമന ശുപാര്‍ശക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കാനാണ് ഹൈക്കമാന്‍റ് നിര്‍ദേശം നൽകിയത്. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നതോടെയായിരുന്നു നീക്കം. എന്‍ ശേഷാദ്രിനാഥനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസാണ് ആദ്യം രംഗത്തെത്തിയത്. എന്തായാലും സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു കഴിഞ്ഞു.
നിയമന ശുപാര്‍ശക്കെതിരെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിച്ചിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുകയും സണ്ണി ജോസഫ്, കെ എം ഷാജി എന്നിവരുമായി കൂടിയാലോചിക്കുകയും ചെയ്തിരുന്നു.