ലൈംഗിക പീഡനാരോപണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.
വളരെ ആലോചിച്ചതിനുശേഷമാണ് അമ്മയുടെ പ്രസിഡന്റാവാന്‍ തീരുമാനിച്ചത്. അവസാന നിമിഷത്തിലാണ് ഞാന്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. അതുവരെ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നിരവധി സംഭവങ്ങള്‍ നടന്നു. അത് വളരെ ബുദ്ധിമുട്ടുകളോടെയായിരുന്നു. തെരഞ്ഞെടുപ്പ് വഴി പലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞു. എന്ന് അവര്‍ പറഞ്ഞു.
സ്ത്രീയും പുരുഷനും ഒരേ തലത്തിലായിരിക്കണം എന്ന വിശ്വാസമാണ് എനിക്ക് എന്നും ഉണ്ടായിരുന്നത്. ലിംഗസമത്വം എന്നത് വെറും സ്ത്രീപുരുഷ താരതമ്യമല്ല, മറിച്ച് പരസ്പരം ബഹുമാനിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന നിലപാടാണെന്നും സംഘടനയെ എ.എം.എം.എ എന്നു വിളിക്കാതെ ‘അമ്മ’ എന്ന് തന്നെ വിളിക്കണമെന്നും ശ്വേത അഭ്യര്‍ത്ഥിച്ചു.
കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ആരെയും ശിക്ഷിക്കരുതെന്നും സംഘടനയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പൊതുജനത്തോട് പറയാനുള്ളതെന്ന് അവര്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി അമ്മയെ വിമര്‍ശിച്ചുവെന്ന ധാരണ തെറ്റാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് മാറ്റണമെന്നു മാത്രമാണ് കമ്മിറ്റി പറഞ്ഞത്. അതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നവെന്നും എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഈ വ്യവസ്ഥിതി മാറ്റാന്‍ സാധിക്കുക.
ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള ഒരു യുദ്ധത്തിലേക്ക് പ്രശ്‌നങ്ങളെ മാറ്റരുതെന്നും അവര്‍ തെറ്റാണെന്നും അമ്മ ശരിയാണെന്നും കരുതുന്നില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു