• Mon. Mar 10th, 2025

24×7 Live News

Apdin News

ഏറ്റുമാനൂരിലെ ആത്മഹത്യ; ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ല

Byadmin

Mar 8, 2025


ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ല. കൂട്ട ആത്മഹത്യക്കു മുന്‍പ് ഭര്‍ത്താവ് നോബി ഷാനിയെ വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷൈനിയുടെ മാതാപിതാക്കളും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. അതേസമയം ഷൈനിയുടെ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെങ്കിലും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഷൈനിയുടെ വീട്ടില്‍ തന്നെയാണ് ഫോണ്‍ ഉള്ളതായി കാണിക്കുന്നത്. തുടര്‍ന്ന് ഇവിടെ വിശദമായി പരിശോധന പൊലീസ് നടത്തിയിരുന്നു.

ഭര്‍ത്താവില്‍ നിന്നും ഷൈനി ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സുഹൃത്തുക്കളുടെ മെസ്സേജുകളും ഈ ഫോണില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. കേസില്‍ നിര്‍ണായക തെളിവായ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടേത്തേണ്ടതുണ്ട്.

ഫോണ്‍ എവിടെ എന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് ഷൈനിയുടെ മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. മാതാപിതാക്കളുടെ വിശദമായ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ബോധപൂര്‍വ്വം ആരെങ്കിലും ഫോണ്‍ മാറ്റിയതാണോ എന്ന സംശയവും പൊലീസിനുള്ളതിനാല്‍ ഫോണ്‍ കണ്ടെത്താന്‍ വിശദമായി അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ് നോബിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

 

 

By admin