കോട്ടയം ഏറ്റുമാനൂരില്‍ യുവതിയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃ പിതാവ് ജോസഫും അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു.
ഭര്‍ത്താവിന്റെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയും ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഏപ്രില്‍ 15നാണ് അയര്‍കുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റില്‍ ചാടി യുവതിയും മക്കളും ആത്മഹത്യ ചെയ്തത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.