• Fri. Aug 8th, 2025

24×7 Live News

Apdin News

ഏറ്റുമാനൂര്‍ തിരോധാനക്കേസ്; പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും ചുറ്റികയും ഡീസല്‍ കന്നാസും കണ്ടെത്തി – Chandrika Daily

Byadmin

Aug 8, 2025


കോട്ടയം പള്ളിപ്പുറത്ത് നാലു സ്ത്രീകളുടെ തിരോധാനക്കേസിലെ പ്രതിയായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും ചുറ്റികയും ഡീസല്‍ കന്നാസും കണ്ടെത്തി. ജെയ്‌നമ്മ, ബിന്ദു പത്മനാഭന്‍,സിന്ധു,ആയിഷ എന്നിവരുടെ തിരോധാനക്കേസിലാണ് നിര്‍ണായ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ വെട്ടിമുകളിലെ സെബാസ്റ്റ്യന്റെ ഭാര്യാ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സെബാസ്റ്റ്യന്റെത് തന്നെയായ കാറിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രിയോടെയാണ് വസ്തുക്കള്‍ കണ്ടെത്തിയത്. ഈ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്കായി അയക്കും.

സെബാസ്റ്റിയനെ ഈ മാസം 12 വരെ ഏറ്റുമാനൂര്‍ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. പള്ളിപ്പുറത്തെ പുരയിടത്തില്‍ നിന്നും ലഭിച്ച അസ്ഥി കഷണങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലവും ഈ ആഴ്ച ലഭിക്കും. സെബാസ്റ്റ്യന്‍ന്റെ ഭാര്യ, സുഹൃത്ത് റോസമ്മ എന്നിവരെയും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.



By admin