• Tue. Apr 29th, 2025

24×7 Live News

Apdin News

ഏഴുദിവസത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കൂടി – Chandrika Daily

Byadmin

Apr 29, 2025


കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസില്‍ പ്രതികളായ നാല് വിദ്യാര്‍ത്ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യന്‍, അഭിരാജ്, അനുരാജ് എന്നീ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഒരു മാസം മുമ്പ് നാല് വിദ്യാര്‍ത്ഥികളെയും പൂര്‍വവിദ്യാര്‍ത്ഥികളേയും കഞ്ചാവുമായി പിടികൂടിയിരുന്നു. കഞ്ചാവ് സൂക്ഷിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ, കോടതി അനുമതിയോടെ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ പൊലീസ് അനുവദിച്ചിരുന്നു. പരീക്ഷാഫലം തടഞ്ഞുവയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.

 



By admin