വാഷിംഗ്ടണ്‍ : നോര്‍വ്വെയിലെ നോബല്‍കമ്മിറ്റി വെള്ളിയാഴ്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുന്‍പേ യുഎസ് പ്രസിഡന്‍റ് ട്രംപ് ആ സമ്മാനത്തില്‍ കണ്ണുവെച്ച് പറഞ്ഞു:” ഞാന്‍ ഇതുവരെ ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തി. ഇനി ഗാസ യുദ്ധം കൂടി നിര്‍ത്തുന്നതോടെ താന്‍ അവസാനിപ്പിച്ച യുദ്ധങ്ങളുടെ എണ്ണം എട്ടാകും.”- വൈറ്റ് ഹൗസില്‍ നിന്നും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ട്രംപ് പറഞ്ഞതാണ് ഇക്കാര്യം. പക്ഷെ ട്രംപിന്റെ ഈ അവകാശവാദം ബോധ്യപ്പെടാത്തതിനാലാണ് വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയയ്‌ക്ക് നോബെല്‍ സമ്മാനം നല്‍കിയത്. അമേരിക്കയിലേതുള്‍പ്പെടെയുള്ള വാര്‍ത്താവെബ് സൈറ്റുകളില്‍ ട്രംപിനെ പരിഹസിച്ച് നിറയെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നോബെല്‍ സമാധാന സമ്മാനം കിട്ടാത്തതിനെ തുടര്‍ന്ന് നിലത്ത് കയ്യും കാലുമിട്ടടിച്ച് നിലവിളിക്കുന്ന കുട്ടിയായി ട്രംപിനെ ചിത്രീകരിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
“നോബെല്‍ സമ്മാനജേതാക്കളുടെ ചിത്രങ്ങള്‍ വെച്ച മുറിയില്‍ ഇരുന്നാണ് കമ്മിറ്റി ആര്‍ക്കാണ് നോബെല്‍ സമ്മാനം നല‍്കേണ്ടതെന്ന് തീരുമാനിക്കുക. ലക്ഷക്കണക്കിന് കത്തുകള്‍ ഓരോരുത്തരുടെയും പേരുകള്‍ നിര്‍ദേശിച്ച് കമ്മിറ്റിക്ക് ലഭിക്കുക പതിവുണ്ട്. നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സമ്മാനജേതാവിനെ നിശ്ചയിക്കുക.”- ട്രംപിന്റെ അവകാശവാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്ന നിലപാടാണ് നോബെല്‍ സമാധാന സമ്മാനസമിതിയുടെ അധ്യക്ഷന്‍ ജോര്‍ഗന്‍ വാട്നെ ഫ്രൈഡ്നെസ് പറഞ്ഞത്. ഇത് ട്രംപിനുള്ള ഒരു മറുപടിയായും ചിലര്‍ കാണുന്നു.
കമ്പോഡിയ- തായ് ലാന്‍റ് , കോംഗോ-റുവാണ്ട , ഇന്ത്യാ-പാക് , ഇസ്രയേല്‍- ഇറാന്‍ , ഈജിപ്ത്-എതോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ എന്നീ യുദ്ധങ്ങള്‍ താനാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് പറയുന്നു. പക്ഷെ ട്രംപിന്റെ ഈ വാദങ്ങളില്‍ സത്യമില്ലെന്നാണ് മാധ്യമരംഗത്തെ പ്രമുഖവും യുദ്ധവിദഗ്ധരും വിലയിരുത്തുന്നത്. അതാണ് നൊബേല്‍ സമ്മാനസമിതി പരിഗണിച്ചത്. അതോടെയാണ് സമാധാന നൊബേല്‍ ട്രംപിന് പകരം മറിയ കൊറിന മച്ചാഡോയ്‌ക്ക് നല‍്കിയത്.
ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തിയവന്‍ ഈ ട്രംപ്….ഇനി നിര്‍ത്താന്‍ പോകുന്നത് എട്ടാംയുദ്ധം…എല്ലാ വാചകവും ചീറ്റിപ്പോയി, നോബല്‍ കൊത്തിപ്പറന്നത് മരിയ
നോര്‍വ്വെയിലെ നോബല്‍കമ്മിറ്റി വെള്ളിയാഴ്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുന്‍പേ യുഎസ് പ്രസിഡന്‍റ് ട്രംപ് ആ സമ്മാനത്തില്‍ കണ്ണുവെച്ച് പറഞ്ഞു:” ഞാന്‍ ഇതുവരെ ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തി. ഇനി ഗാസ യുദ്ധം കൂടി നിര്‍ത്തുന്നതോടെ താന്‍ അവസാനിപ്പിച്ച യുദ്ധങ്ങളുടെ എണ്ണം എട്ടാകും.”- വൈറ്റ് ഹൗസില്‍ നിന്നും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ട്രംപ് പറഞ്ഞതാണ് ഇക്കാര്യം.
കമ്പോഡിയ- തായ് ലാന്‍റ് , കോംഗോ-റുവാണ്ട , ഇന്ത്യാ-പാക് , ഇസ്രയേല്‍- ഇറാന്‍ , ഈജിപ്ത്-എതോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ എന്നീ യുദ്ധങ്ങള്‍ താനാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് പറയുന്നു. പക്ഷെ ട്രംപിന്റെ ഈ വാദങ്ങളില്‍ സത്യമില്ലെന്നാണ് മാധ്യമരംഗത്തെ പ്രമുഖവും യുദ്ധവിദഗ്ധരും വിലയിരുത്തുന്നത്. അതാണ് നൊബേല്‍ സമ്മാനസമിതി പരിഗണിച്ചത്. അതോടെയാണ് സമാധാന നൊബേല്‍ ട്രംപിന് പകരം മറിയ കൊറിന മച്ചാഡോയ്‌ക്ക് നല‍്കിയത്. വെനസ്വേലയുടെ പ്രധാനപ്രതിപക്ഷ നേതാവാണ് മരിയ.
ട്രംപ് ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തിയോ?
ഇന്ത്യാ പാക് യുദ്ധം ട്രംപാണ് അവസാനിപ്പിച്ചതെന്നതിനെ ഇന്ത്യ തന്നെ തള്ളിക്കളഞ്ഞതാണ്. അതുപോലെ ഇറാന്‍-ഇസ്രയേല്‍ യുദ്ധം നിര്‍ത്തിയെന്ന് അവകാശപ്പെടുന്നുവെങ്കിലും ഇടയ്‌ക്കിടെ അവിടെ പൊട്ടലും ചീറ്റലും നടക്കുന്നു. സമാനമായ രീതിയും സ്ഥിതി വിശേഷവും തന്നെയാണ് ട്രംപ് സമാധാനം കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്ന മറ്റ് സ്ഥലങ്ങളിലും നിലനില്‍ക്കുന്നത്.