• Mon. Oct 7th, 2024

24×7 Live News

Apdin News

ഏഴ് വയസുകാരന്‌ ലൈംഗിക പീഡനം: പ്രതികൾ പ്രായപൂർത്തിയാകാത്തവർ

Byadmin

Oct 7, 2024



ഇൻഡോർ> മധ്യപ്രദേശിലെ ഇൻഡോറിൽ ഏഴ് വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്. ഒക്ടോബർ നാലിന് രാത്രി കുട്ടി ഗർബ പന്തലിന് സമീപമുള്ള പൂന്തോട്ടത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പീഡനം നടന്നതെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറഞ്ഞു.

പ്രതികൾക്ക് ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

By admin