• Sat. Nov 15th, 2025

24×7 Live News

Apdin News

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട്

Byadmin

Nov 15, 2025


ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ 14കാരന്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട്. യുഎഇക്കെതിരെ ഇന്ത്യ എ ടീമിനായി വൈഭവ് അടിച്ചെടുത്തത് 42 പന്തില്‍ 144 റണ്‍സ്! 15 സിക്സുകളും 11 ഫോറുകളും ഉള്‍പ്പെടുന്ന ഇന്നിങ്സ്.

ടി20യില്‍ ഒരിന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടമാണ് താരം ഒപ്പം ചേര്‍ത്തു വച്ചത്. വെറും 32 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. 28 പന്തില്‍ സെഞ്ച്വറിയടിച്ച ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍, പഞ്ചാബിന്റെ അഭിഷേക് ശര്‍മ എന്നിവരുടെ പേരിലാണ് വേഗമുള്ള ടി20 സെഞ്ച്വറിയുടെ റെക്കോര്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇരുവരും അതിവേഗം ശതകം തൊട്ടത്.

യുഎഇക്കെതിരായ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 297 റണ്‍സ്. വൈഭവിനൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ടുമായി കളം വാണു. താരം 32 പന്തില്‍ 6 സിക്സും 8 ഫോറും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. നമാന്‍ ധിര്‍ ആണ് മികവ് തെളിയിച്ച മറ്റൊരു താരം. 23 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം നമാന്‍ ധിര്‍ 34 റണ്‍സ് കണ്ടെത്തി.

By admin