• Thu. Sep 11th, 2025

24×7 Live News

Apdin News

ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Byadmin

Sep 11, 2025


ഏഷ്യകപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും ടീമും നേടിയത്. മറുപടി ബാറ്റിങ്ങില്‍ 27 പന്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.
58 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും(16 പന്തില്‍ 30 ) ശുഭ്മാന്‍ ഗില്ലും(9 പന്തില്‍ 20 ), സൂര്യകുമാര്‍ യാദവ്( 2 പന്തില്‍ 7) ചേര്‍ന്ന് ലക്ഷ്യം മറികടന്നു. 27 പന്തില്‍ 60 റണ്‍സ് ഇന്ത്യ നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ 13.1 ഓവറില്‍ ഓള്‍ ഔട്ടായിരുന്നു.

ഇന്നിങ്സ് തുടങ്ങി 26 റണ്‍സെടുക്കുന്നതിനിടെ യുഎഇയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 17 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത അലിഷന്‍ ഷറഫുദിനാണ് പുറത്തായത്. ബുംറ എറിഞ്ഞ മൂന്നാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്താകല്‍. പിന്നീട് തൊട്ടടുത്ത ഓവറില്‍ യുഎഇക്ക് രണ്ടാം വിക്കറ്റും നഷ്ടമായി മുഹമ്മദ് ഷൊഹൈബി(2)ന്റെ വിക്കറ്റെടുത്ത് വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീട് 47 ന് 3, 48 ന് 4, 50ന് 5 എന്നിങ്ങനെ തുടങ്ങി കൂട്ടത്തകര്‍ച്ചയിലേക്ക് യുഎഇ വീഴുകയായിരുന്നു.

By admin