• Fri. Sep 26th, 2025

24×7 Live News

Apdin News

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും, നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ മറികടന്ന് പാകിസ്ഥാന്‍

Byadmin

Sep 26, 2025



ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ഫൈനലില്‍. ബംഗ്ലാദേശിനെതിരെ 11 റണ്‍സിനാണ് പാകിസഥാന്റെ വിജയം. ഇതോടെ കിരീടപോരാട്ടത്തിനായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

സ്‌കോര്‍: പാകിസ്ഥാന്‍ 20 ഓവറില്‍ 135-8, ബംഗ്ലാദേശ് 20 ഓവറില്‍ 124-9.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് വിജത്തിലെത്താനായില്ല. 25 പന്തില്‍ 20 റണ്‍സെടുത്ത ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

സൈഫ് ഹസന്‍ 18 റണ്‍സെടുത്തു. നൂറുല്‍ ഹസന്‍ 16 റണ്‍സുമെടുത്തു. വാലറ്റത്ത് റിഷാദ് ഹൊസൈന്‍ 10 പന്തില്‍ 16 റണ്‍സുമായി പോരാടിയെങ്കെിലും പാക് ജയം തടയാനായില്ല. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം എടുത്തു. സയ്യിം അയൂബ് രണ്ട് വിക്കറ്റുമെടുത്തു. ഫൈനല്‍ മത്സരം ഞായറാഴ്ച . ഏഷ്യാ കപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്.

 

By admin