ദുബൈ: യുഎഇയിൽ നേരിടുന്ന കടുത്ത ചൂട് കാരണം ഏഷ്യ കപ്പിലെ 19 മത്സരങ്ങളിൽ 18 മത്സരണങ്ങൾക്ക് സമയമാറ്റം. പുതിയ റിപ്പോർട്ടുകളനുസരിച്ച് 6:30 PM നായിരിക്കും (8:00PM IST) മത്സരങ്ങൾ ആരംഭിക്കുക. നേരത്തെ ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ട ഷെഡ്യൂളനുസരിച്ച് യുഎഇ സമയം വൈകീട്ട് 6:00 മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അവരുടെ വെബ്‌സൈറ്റിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്.
സെപ്റ്റംബർ 15ന് നടക്കാനിരിക്കുന്ന യുഎഇ ഒമാൻ മത്സരം യുഎഇ സമയം വൈകീട്ട് 4:00 (5:30 PM IST) ന് നടക്കുക. ഇന്ത്യ ആദ്യ മത്സരത്തിൽ സെപ്റ്റംബർ 10ന് യുഎഇയെ നേരിടും. ഇന്ത്യ പാകിസ്ഥാൻ മത്സരം സെപ്റ്റംബർ 14 ന് ദുബൈ അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇന്ത്യൻ ടീമിന്റെ എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8:00ന്.