• Fri. Jan 10th, 2025

24×7 Live News

Apdin News

ഐഎഎസ്, ഐപിഎസുകാരുടെ മക്കളെ ഒഴിവാക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല

Byadmin

Jan 10, 2025


ന്യൂദെൽഹി:ഐഎഎസ്, ഐപിഎസുകാരുടെ മക്കളെ മദ്ധ്യപ്രദേശിലെ പട്ടികജാതി, പട്ടികവർഗ്ഗ സംവരണ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഏഴംഗ ഭരണഘടന ബെഞ്ചിന്റെ 2024 ആഗസ്റ്റിലെ പഞ്ചാബ് സംസ്ഥാനത്തിനും ദേവീന്ദർ സിംഗിനും എതിരായ വിധിയിൽ എസ്‌സി, എസ്ടി ക്വാട്ടകളിൽ നിന് ക്രീമിലെയറിനെ ഒഴിവാക്കണമെന്നതിനെ കുറിച്ചുള്ള പരാമർശം ഒരു കാഴ്‌ച്ചപാട് മാത്രമാണെന്നും നിയമനിർമ്മാണ സഭയാണ്ഡ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏഴംഗ ബെഞ്ചിലെ ജഡ്ജിമാരിൽ ഒരാൾ പ്രകടിപ്പിച്ച  കാഴ്‌ച്ചപ്പാടാണ് മറ്റ് രണ്ട് ജഡ്ജിമാർ അംഗീകരിച്ചത്. എസ് സി /എസ്ടിക്കുള്ളിൽ ഉപവർഗ്ഗീകരണം അനുവദനീയമാണെന്നായിരുന്നു. ഏകകണ്ഠമായ വീക്ഷണം.



By admin