തിരുവനന്തപുരം:ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ തിരുവനന്തപുരത്ത് അഞ്ച് പേര്‍ അറസ്റ്റിലായി.കോലിയക്കോട് സ്വദേശിനിയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ തട്ടിയെന്ന പരാതി പ്രകാരമാണ് അറസ്റ്റ്.
നിരവധി ആളുകളില്‍നിന്ന് തട്ടിപ്പ് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെന്നാണ് സൂചന. വ്യാജ സീലും നിയമന ഉത്തരവുകളും ഇവരില്‍നിന്ന് കണ്ടെടുത്തു.
വെഞ്ഞാറമൂട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. വെളളിയാഴ്ച വൈകുന്നേരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.