
ന്യൂദല്‍ഹി: മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ മുടക്കം കൂടാതെ നടത്തുന്നതിന് തിടുക്കപ്പെട്ട നീക്കവുമായി എഐഎഫ്എഫ്. മൂന്ന് വേദികളിലായി ചുരുങ്ങിയ രീതിയില്‍ ഇത്തവണത്തെ ലീഗ് നടത്താനാണ് എഐഎഫ്എഫ് തീരുമാനം. തുടര്‍ന്ന് അടുത്ത വര്‍ഷം മുതല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ മാതൃകയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ലീഗ് എഐഎഫ്എഫ് വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ ചുരുങ്ങിയ ലീഗുമായി എല്ലാവരും സഹസരിക്കണമെന്ന് എഐഎഫ്എഫ് ആവശ്യപ്പെട്ടു. ക്ലബ്ബുകളെല്ലാം ഈ ചെറിയ ലീഗില്‍ കളിക്കുമെന്ന ഉറപ്പ് ഇന്നുതന്നെ നല്‍കണമെന്നാവശ്യപ്പെട്ട് എഐഎഫ്ഫ് ഓരോ എല്ലാ ക്ലബ്ബുകള്‍ക്കും കത്തെഴുതി.
ഐഎസ്എല്‍ നടത്തിപ്പുകാരുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ലീഗ് ഇത്തവണ പ്രതിസന്ധിയിലായത്. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് എഐഎഫ്എഫ്.