• Fri. Jan 9th, 2026

24×7 Live News

Apdin News

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

Byadmin

Jan 8, 2026



തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ എടിഎസിന്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ദീര്‍ഘകാലമായി യുവാവ് എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ചില സംശയങ്ങൾ ഉണ്ടെന്നും അതിന്റെ ഭാ​ഗമായിയാണ് ചോദ്യം ചെയ്യുന്നതെന്നും എടിഎസ് വൃത്തങ്ങൾ അറിയിച്ചു.

By admin