• Thu. Aug 28th, 2025

24×7 Live News

Apdin News

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: ലക്ഷ്മി മേനോന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Byadmin

Aug 27, 2025


കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. യുവാവിന്റെ സംഘത്തിലെ ഒരു തായ്ലന്‍ഡ് യുവതിയോട് നടി ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ട സംഘാംഗങ്ങള്‍ കൂടുതല്‍ സമയം സംസാരിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

തിങ്കളാഴ്ച രാത്രി നോര്‍ത്തിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപ്പോയി മര്‍ദ്ദിച്ചത്.
ബാറിന് പുറത്തുവച്ചും തര്‍ക്കം നടന്നു. ബിയര്‍ ബോട്ടില്‍ എറിഞ്ഞ സംഭവത്തിനുശേഷം സംഘാംഗങ്ങള്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് വെടിമറയില്‍ മര്‍ദ്ദിച്ച് പറവൂര്‍ കവലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവസമയത്ത് സംഘത്തിന്റെ കാറില്‍ ഉണ്ടായിരുന്ന ലക്ഷ്മി മേനോന്‍ ആലുവയില്‍ ഇറങ്ങിയെന്നാണ് വിവരം. കേസില്‍ ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കി പോലീസ് കുറ്റപ്പെടുത്തുകയും, ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണെന്നും വ്യക്തമാക്കുന്നു. ഇതിനിടെ മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

By admin