• Sun. Oct 19th, 2025

24×7 Live News

Apdin News

ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്ത കേസ്; പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ

Byadmin

Oct 19, 2025



തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതി തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ. ലോറി ഡ്രൈവറാണ് പ്രതി. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായി വിവരമുണ്ടായിരുന്നു.

ഹോസ്റ്റൽ മുറിയിൽ ഒറ്റയ്‌ക്കായിരുന്ന യുവതി ഉറങ്ങുമ്പോഴായിരുന്നു അതിക്രമം. ഹോസ്റ്റൽ മുറിയുടെ ഉള്ളിൽ കയറിയാണ് പ്രതി ബലാത്സംഗം ചെയ്തത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്നാണ് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം.

By admin