
ന്യൂദല്‍ഹി: ഇന്ത്യയിലെ കരസേന, വ്യോമസേന,എന്നിവയുടെ സംയുക്ത സൈനികാഭ്യാസമായ തൃശൂല്‍ ഒക്ടോബര്‍ 30ന് ആരംഭിയ്‌ക്കും. ഇതോടെ ഭയന്ന പാകിസ്ഥാന്‍ അവരുടെ വ്യോമപാത തന്നെ അടച്ചിരിക്കുകയാണ്.
ഈ അഭ്യാസത്തിന്റെ ഭാഗമായി വിമാനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് വ്യോമസേനാധികാരികളെയും പൈലറ്റുമാരെയും ഇന്ത്യ അറിയിച്ചുകഴിഞ്ഞു. നവമ്പര്‍ 10 വരെയാണ് ത്രിശൂല്‍. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ മധ്യ-തെക്കന്‍ വ്യോമപാതകളില്‍ ചിലത് അടയ്‌ക്കുന്നതായി ഒക്ടോബര്‍ 28നേ പ്രഖ്യാപിച്ചു കഴിഞ്ഞു. വ്യോമപാത അടയ്‌ക്കുന്നതിന്റെ കാരണം പാകിസ്ഥാന്‍ പുറത്ത് പറഞ്ഞിട്ടില്ലെങ്കിലും അത് ത്രിശൂല്‍ കാരണമാണെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
രാജസ്ഥാന്‍, ഗുജറാത്ത് മരുഭൂമി മേഖലകളിലാണ് ത്രിശൂല്‍ നടക്കുന്നത്. മെയ് മാസത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നടക്കുന്ന വന്‍ സൈനിക സന്നാഹമാണിതെന്നും വേണമെങ്കില്‍ പറയാം. പാകിസ്ഥാനുമായി നടക്കുന്ന ശീതയുദ്ധത്തിന്റെ ഭാഗമായി നല്‍കുന്ന ഇന്ത്യ നല്‍കുന്ന ഒരു താക്കീതായും ത്രിശൂലിനെ കാണുന്നവരുണ്ട്.
ത്രിശൂലിന് മുന്നോടിയായി ഥാര്‍ എന്ന പേരില്‍ ഇന്ത്യയുടെ മറ്റൊരു സൈനികാഭ്യാസം നടന്നിരുന്നു. ഇവിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സന്ദര്‍ശനം നടത്തിയിരുന്നു. ലോംഗേവാലയില്‍ നടന്ന ഥാറില്‍ ആധുനികമായ പല ആയുധങ്ങളും ഇന്ത്യ പ്രദര്‍ശിപ്പിച്ചിരുന്നു. റോബോട്ടിക് ഡോഗ്, പുതിയ ഡ്രോണുകള്‍, അറ്റോര്‍ എന്‍ 1200 വാഹനങ്ങള്‍, ആധുനിക ടാങ്കുകളും ഹെലികോപ്റ്ററുകളും എന്നിവ ഇന്ത്യ പുറത്തിറക്കിയിരുന്നു. പാകിസ്ഥാനുള്ള താക്കീത് തന്നെയായിരുന്നു ഥാറും.