
കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കണമെന്ന എം ടി വാസുദേവന്‍ നായരുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026ല്‍ ഉണ്ടാകുമെന്ന് മകള്‍ അശ്വതി വ്യക്തമാക്കി. വലിയ താരനിരയില്‍ സാക്ഷാത്കരിക്കുന്ന ചിത്രത്തിന്‌റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈകാതെ പ്രകാശിപ്പിക്കും.
മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കിയുള്ള നോവല്‍ സിനിമയാക്കാന്‍ പ്രമുഖ സംവിധായകരടക്കം ആലോചിച്ചിരുന്നു. തിരക്കഥ തയ്യാറായിരുന്നെങ്കിലും സിനിമ യാഥാര്‍ത്ഥ്യമായില്ല.
പിതാവിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്ന് അശ്വതി പറഞ്ഞു.