ബെംഗളൂരു: ധര്‍മ്മസ്ഥലക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയിരുന്നുവെന്ന് താന്‍ പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മനാഫ്. ലോറി ഉടമ മനാഫ് എന്നറിയപ്പെടുന്ന മനാഫ് ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിലായിലാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്.
ധര്‍മ്മസ്ഥലകേസില്‍ താന്‍ സമര്‍പ്പിച്ച മൊഴികളും തെളിവുകളും കൃത്രിമമായിരുന്നുവെന്ന് ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതോടെ മനാഫിന് ചുറ്റും കുരുക്കുമുറുകി. ഉഡുപ്പി ഉള്‍പ്പെടെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് മനാഫിനെതിരെ കേസുള്ളത്. മനാഫിന്റെ വാക്ക് കേട്ട് ചാടിയിറങ്ങിയ കേരളത്തിലെ മാധ്യമങ്ങളും സമാധാനം പറയേണ്ടിവരും.
സുജാതാ ഭട്ടിന്റെ മൊഴി വിശ്വാസത്തിലെടുത്തതില്‍ തനിക്ക് തെറ്റ് പറ്റിയെന്നും മനാഫ് പറയുന്നു. സുജാതാ ഭട്ട് എന്ന സ്ത്രീ ധര്‍മ്മസ്ഥല അധികാരികള്‍ക്കെതിരെ ഒരു കള്ളക്കഥ ചമച്ച് രംഗത്തെത്തിയിരുന്നു. ഇവര്‍ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുള്ള സ്ത്രീകളായിരുന്നുവെന്ന് പറയുന്നു. എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന മകള്‍ അനന്യ ഭട്ടിനെ ധര്‍മ്മസ്ഥലയില്‍ പ്രാര്‍ഥനയ്‌ക്ക് പോയപ്പോള്‍ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു ആരോപണം. എന്നാല്‍ സുജാതാ ഭട്ടിനെ താന്‍ വല്ലാതെ വിശ്വസിച്ച് പോയി എന്നാണ് മനാഫ് ഇപ്പോള്‍ പറയുന്നത്. സുജാതാ ഭട്ടിന്റെ മൊഴികള്‍ വിശ്വാസത്തിലെടുത്തതില്‍ തനിക്ക് പിശക് പറ്റിയെന്നും മനാഫ് പറയുന്നു.
ശുചീകരണത്തൊഴിലാളി ഹാജരാക്കിയ തലയോട്ടിയും കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ മറ്റാരോ കൊണ്ടുവന്നതായിരുന്നുവെന്നും മനാഫ് അന്വേഷണസംഘത്തിന് മുമ്പാകെ പറഞ്ഞിട്ടുണ്ട്. ഉഡുപ്പി ഉള്‍പ്പെടെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ മനാഫിനെതിരെ കേസുണ്ട്. ഇവിടെ മനാഫ് ഇതുവരെയും ഹാജരായിട്ടില്ല. എന്തായാലും മനാഫിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് കരുതുന്നു.
ഇതോടെ ധര്‍മ്മസ്ഥ കേസ് അടപടലം തകര്‍ന്നുവീഴുകയാണ്. കാരണം ശുചീകരണത്തൊഴിലാളി മജിസ്ട്രേറ്റിന് മുന്‍പാകെ നല്‍കിയ 164 മൊഴിയും ശുചീകരണത്തൊഴിലാളി ധര്‍മ്മസ്ഥലയില്‍ നിന്നും കിട്ടിയതെന്ന് പറഞ്ഞ് ഹാജരാക്കിയ തലയോട്ടിയും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ധര്‍മ്മസ്ഥലക്കേസിന്റെ അടിസ്ഥാനം ഈ രണ്ട് തെളിവുകളായിരുന്നു.