ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. പാര്‍ലമെന്‌റില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (എല്‍ഡിപി) ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ഒരു പിളര്‍പ്പില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ ഷിഗെരു ഇഷിബയുടെ രാജിക്കു കഴിയും.
പാര്‍ട്ടിയിലെ ഭിന്നത തടയുന്നതിനായി അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നതാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ അധികാരമേറ്റതിനുശേഷം നിരവധി തിരഞ്ഞെടുപ്പ് തോല്‍വികള്‍ ഷിഗെരു ഇഷിബ നേരിട്ടിട്ടുണ്ട് . അതാണ് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയുള്ള ജപ്പാനെ രാഷ്‌ട്രീയ അനിശ്ചിതത്വത്തിന്റെ പുതിയ ഘട്ടത്തിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തിനു പിന്നില്‍. ഇതുവരെ എതിര്‍ത്തുനിന്ന ഷിഗെരു ഒടുവില്‍ വഴങ്ങുകയായിരുന്നു.