• Tue. Feb 11th, 2025

24×7 Live News

Apdin News

ഒടുവിൽ ജയിലിൽ ; അബ്ദുൾ റാഫിയെ രക്ഷപെടുത്താൻ മോദി ഇടപെടണമെന്ന് കുടുംബം

Byadmin

Feb 10, 2025


ശ്രീനഗർ ; സൗദി അറേബ്യയിൽ ജിഹാദി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിച്ച് ജയിലിലായ മകന് വേണ്ടി മോദി സർക്കാരിന്റെ കനിവ് തേട് കുടുംബം. ശ്രീനഗറിലെ സൗറയിൽ നിന്നുള്ള 36 കാരനായ നെറ്റ്‌വർക്കിംഗ് എഞ്ചിനീയർ അബ്ദുൾ റാഫി ബാബ സൗദി അറേബ്യയിലെ ഹഫൂഫ് അൽ ഹസയിലെ കിംഗ് ഫൈസൽ സർവകലാശാലയിൽ ജോലി ചെയ്യുന്നതിനിടെയാണ് ജയിലിലാകുന്നത് . കഴിഞ്ഞ നാലു വർഷമായി സൗദിയിലെ ജയിലിലാണ് റാഫി.

കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ മോദി സർക്കാരിനെതിരെ നിരന്തരം പ്രതിഷേധിച്ച വ്യക്തിയാണ് റാഫി . ജിഹാദി ആശയക്കാരനായ റാഫി അതിനു ശേഷമാണ് സൗദിയിൽ എത്തിയത് . അവിടെ സൗദി രാജകുമാരന്റെ നേതൃത്വത്തിൽ നടത്തിയ വികസനങ്ങൾക്കെതിരെയും റാഫി നിരന്തരം പോസ്റ്റിട്ടിരുന്നു. ഹിന്ദു മതഗ്രന്ഥങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തിയതിനെയും , സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിന് ലൈസൻസ് നൽകിയതിനെയുമൊക്കെ വിമർശിച്ച് ആക്ഷേപകരമായ വീഡിയോകളും പോസ്റ്റ് ചെയ്തു. ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്തു.

തുടർന്നാണ് നാലു വർഷം മുൻപ് റാഫി ജയിലിലാകുന്നത്. നിലവിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനും കത്തുകൾ നൽകിയെന്നാണ് റാഫിയുടെ പിതാവ് മൻസൂർ പറയുന്നത്.

 



By admin