ഒഡീഷയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ആക്രമണം പൊലീസിന്റെ നരനായാട്ടെന്ന് വസ്തുതാ പരിശോധനാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാരിന് നല്‍കിയ പരാതിക്ക് പിന്നാലെ നിയോഗിച്ച 6റ് അഭിഭാഷകരും ഒരു സാമൂഹ്യപ്രവര്‍ത്തകനും അടങ്ങുന്ന ഏഴംഗ വസ്തുതാ പരിശോധനാ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കുട്ടികളെ വലിച്ചിഴക്കുകയും, സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം 22ന് ഉണ്ടായ പൊലീസ് അതിക്രമത്തില്‍ മലയാളി വൈദികര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.