• Sat. May 17th, 2025

24×7 Live News

Apdin News

ഒത്തില്ല! മോദിയെ അനുകരിച്ച് സൈനിക സന്ദർശനത്തിനെത്തി ഷെഹ്ബാസ് ഷെരീഫ് ; മോദിയെ വിട്ടുപിടി, അത് ഐറ്റം വേറെയാണെന്ന് കമന്റ്

Byadmin

May 16, 2025



ന്യൂഡൽഹി: ഇന്ത്യയുടെ നിർണായകമായ ഓപ്പറേഷൻ സിന്ദൂരിനുശേഷം സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചിരുന്നു . ഇപ്പോഴിതാ മോദിയെ അനുകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സിയാൽകോട്ടിലെ പാസ്രൂർ കന്റോൺമെന്റിൽ സൈനികരെ സന്ദർശിക്കാനെത്തി. എന്നാൽ ഷെരീഫിന്റെ നീക്കത്തെ വ്യാപകമായി പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ.

“ഓപ്പറേഷൻ ബനിയൻ അൽ-മർസൂസ്” എന്ന ഓപ്പറേഷൻ വിജയിച്ചെന്നും , അത് പ്രഖ്യാപിക്കാൻ പാസ്രൂർ, സിയാൽകോട്ട് വ്യോമതാവളങ്ങളിൽ ഷെരീഫ് എത്തിയതാണെന്നുമാണ് സൂചന . പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെയും കടം വാങ്ങിയ ടാങ്കുകളുടെയും അരികിൽ, നിന്നാണ് ഷെരീഫ് , പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തി എന്ന് പറഞ്ഞത് .

പാകിസ്താന്റെ വ്യോമതാവളമാണോ അതോ കൃഷി ഭൂമിയണോ എന്നും, ഒരു വിമാനം പോലുമില്ലാത്ത ഇവിടെ വന്ന് ഇന്ത്യയെ വെല്ലുവിളിക്കാൻ ബോധമില്ലേയെന്നും ചിലർ ചോദിക്കുന്നു.

By admin