• Thu. Mar 20th, 2025

24×7 Live News

Apdin News

ഒന്നര കിലയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

Byadmin

Mar 19, 2025


നെടുമ്പാശേരി : ഒരു കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപു മണ്ഡൽ (24)നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ദേശം പുറയാറിന് സമീപം വിൽപ്പനയ്‌ക്കായ് എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. തൂക്കുന്നതിനുള്ള ത്രാസും പ്രതിയിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ദിവസം 4 കിലോ കഞ്ചാവുമായി കൊല്ലം ആലുംമൂട് സ്വദേശി റഷീദിനെ നായത്തോട് വച്ച് നെടുമ്പാശേരി പോലീസ് പിടികൂടിയിരുന്നു. വിൽപ്പനയ്‌ക്ക് തയ്യാറായി നിൽക്കുമ്പോഴാണ് ഇയാളെയും അറസ്റ്റ് ചെയ്തത്.

ഡി.വൈ.എസ്.പി റ്റി.ആർ. രാജേഷിന്റെ നേതൃത്യത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ എം.എ.സാബുജി, എസ് ഐ മാരായ മാഹിൻ സലിം, നെൽസൺ,എസ് സിപിഒ മാരായ വി.പി.ജിൻ്റോ, കെ.കെ.ഷബീർ, സി പി ഒ കെ.വി.വിമൽ എന്നിവരാണ് ഉണ്ടായിരുന്നത്.



By admin