• Thu. Oct 16th, 2025

24×7 Live News

Apdin News

ഒന്നര വര്‍ഷമായി ശമ്പളമില്ലാതെ സ്ഥാപനത്തില്‍ നിന്നും പുറത്തു വിടാതെ തമിഴ്‌നാട്ടുകാരനെ ജോലി ചെയ്യിപ്പിച്ചു, ക്രൂര മര്‍ദ്ദനം-മില്ലുടമ അറസ്റ്റില്‍

Byadmin

Oct 16, 2025



തിരുവനന്തപുരം: തൊഴിലാളിയെ ശമ്പളം നല്‍കാതെയും ഒന്നര വര്‍ഷമായി സ്ഥാപനത്തില്‍ നിന്നും പുറത്തു വിടാതെയും ക്രൂരമായി പീഡിപ്പിച്ച മില്ലുടമ അറസ്റ്റില്‍.വട്ടിയൂര്‍ക്കാവ് സ്വദേശി തുഷാന്തിനെ പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് തുഷാന്തിനെ അറസ്റ്റ് ചെയ്തത്.

തമിഴ്നാട് തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് ക്രൂര പീഡനമേറ്റ് വാങ്ങിയത്.വട്ടിയൂര്‍ക്കാവിലെ പൗര്‍ണമി ഫുഡ് ഉല്‍പന്ന കേന്ദ്രത്തില്‍ ഒന്നര വര്‍ഷം മുമ്പാണ് ബാലകൃഷ്ണന്‍ ജോലിയ്‌ക്കെത്തുന്നത്.അന്നുമുതല്‍ തുടങ്ങിയ പീഡനമാണ്.

ലൈസന്‍സ് ഇല്ലാതെ നടത്തി വന്ന സ്ഥാപനം കോരപ്പറേഷന്‍ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഭക്ഷണം ചോദിച്ചതിന് ബാലകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ബാലകൃഷ്ണന്റെ അവസ്ഥ കണ്ട് ഞെട്ടി. ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്നു. പലതും പഴുത്ത് പൊട്ടിയൊലിച്ച അവസ്ഥയില്‍. കൈവിരലുകള്‍ ഒടിഞ്ഞ് എല്ല് പുറത്തുവന്ന അവസ്ഥയായിരുന്നു.

നിലവില്‍ ബാലകൃഷ്ണന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

By admin