
പാലക്കാട്: ഒരു ജൈവമാലിന്യ പ്ലാന്റില്‍ നിന്നും ഒന്നല്ല.. രണ്ടല്ല.. മൂന്നല്ല.. നാലുതരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്..
പറ്റുമെന്ന് പറയുകയാണ് സംസ്ഥാന ശാസ്ത്രമേള എച്ച്എസ് സ്റ്റില്‍ മോഡല്‍ വേദിയിലെ മത്സരാര്‍ത്ഥികളായ അഭിരാമും കാര്‍ത്തിക് വര്‍മ്മയും.
പാലക്കാട് ശബരി പള്ളിക്കുറുപ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ ജൈവജല മാലിന്യ പ്ലാന്റില്‍ നിന്നും ഓര്‍ഗാനിക് പ്ലാസ്റ്റിക്, ജൈവ വളങ്ങള്‍, ഓയില്‍ ഫ്യൂവല്‍സ്, ബയോ ഗ്യാസ് ഇന്ധനം ഉള്‍പ്പെടെ നാലു ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
സ്റ്റില്‍ മോഡല്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ ജൈവ മാലിന്യ പ്രതിസന്ധികളെ 90ശതമാനം വരെ ഒഴിവാക്കാനാകും.
പ്ലാന്റിലെ പല മോഡലുകളും പല രാജ്യങ്ങളിലും പ്രാവര്‍ത്തികമായവയാണ.് ഇവയെ ഒരുമിച്ചു കൊണ്ടുവരികയാണ് വിദ്യാര്‍ത്ഥികള്‍.