കോഴിക്കോട് : ബാര്‍ബര്‍ഷോപ്പില്‍ നിന്നു പരിചയപ്പെട്ട കുട്ടിയെ രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കി മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്തു. കുറ്റ്യാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അടുക്കത്ത് സ്വദേശി അജ്‌നാസിന്റെ ഭാര്യ മിസ്‌രിയെയാണ് പ്രതി ചേര്‍ത്തത്.
ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അജ്നാസിനു പിന്നാലെ ഭാര്യ മിസ്‌രിയയേയും കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെയാണ് മിസ്‌രിയെ അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയില്‍ പോക്‌സോ ചുമത്തിയാണ് കേസ്.
കഴിഞ്ഞ ആഴ്ചയാണ് അജ്നാസ് പോലീസ് പിടിയിലായത്. കേസ് എടുത്തതിന് പിന്നാലെ അജ്മീറിലേക്ക് മുങ്ങിയ പ്രതിയെ മംഗലാപുരത്ത് വെച്ചാണ് പിടികൂടിയത്. വീട്ടുകാര്‍ ഉറങ്ങിയ ശേഷം കുട്ടിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്ന് പുറത്തിറക്കിയ ശേഷം കാറില്‍ അജ്‌നാസിന്റെ വീട്ടിലേക്ക് കൊണ്ടൂ പോയി ലഹരി നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചതായാണ് കുട്ടി വെളിപ്പെടുത്തിയത്.
കുറ്റ്യാടിയില്‍ ബെക്കാം എന്ന ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അജ്‌നാസ് ബാര്‍ബര്‍ഷോപ്പില്‍ എത്തുന്ന നിരവധി കുട്ടികളുമായി ഇത്തരത്തില്‍ സൗഹൃദം സ്ഥാപിച്ച് വലയിലാക്കിയെന്നും പരാതിയുണ്ട്. ഈ സംഭവങ്ങളില്‍ ഭാര്യയുടെ പങ്കും പോലീസ് അന്വേഷിക്കുന്നു.