• Thu. Feb 5th, 2026

24×7 Live News

Apdin News

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേയ്‌ക്ക്; കട്ടിളപാളി കേസിലും ജാമ്യം, കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി

Byadmin

Feb 5, 2026



കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപാളി കേസിലെ ജാമ്യാപേക്ഷയിലാണ് തീർപ്പുണ്ടായത്.

കുറ്റപത്രം നല്‍കാന്‍ വൈകിയതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ദ്വാരപാലകപാളി കേസില്‍ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയില്‍ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. നേരത്തേ കേസില്‍ അറസ്റ്റിലായ മുരാരിബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

തെളിവുകള്‍ ശേഖരിക്കുന്നതിലെ കാലതാമസം മൂലം കുറ്റപത്രം വൈകുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്നാണ് വിമര്‍ശനമുണ്ട്.തുടക്കത്തിലുള്ള വേഗത അന്വേഷണത്തില്‍ ഇപ്പോഴില്ലെന്നാണ് ആക്ഷേപം.

By admin