
തമിഴ് സിനിമയിലെ ഒരു മുൻനിര നടനാണ് നടൻ സൂര്യ. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ സിനിമകൾക്ക് ആരാധകരിൽ നിന്ന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂര്യയുടെ അടുത്ത ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആണ്. ഇത്രയും കാലം ഈ ചിത്രത്തെ സൂര്യ 46 എന്ന് വിളിച്ചിരുന്നെങ്കിലും, ഇപ്പോൾ ചിത്രത്തിന്റെ പേര് വിശ്വനാഥ് ആൻഡ് സൺസ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജുവും പ്രധാനകഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഫീല്‍ ഗുഡ് ഫാമിലി ചിത്രം ആണെന്നാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന.ഒരു കുഞ്ഞിനെ കൈയ്യിലെടുത്ത് പാൽകുപ്പിയുമായി നിൽക്കുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ കാണുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ അവസാന ദിവസം തനിക്കൊപ്പം അഭിനയിച്ച കുഞ്ഞിന് സ്വർണ്ണ ചെയിൻ സമ്മാനമായി നൽകുന്ന സൂര്യയുടെ വീഡിയോ വൈറലായിരിക്കുകയാണ് . വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രം 2026 ജൂലൈയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല .