മുംബൈ: ബോളിവുഡ് നടി രാകുല്‍ പ്രീത് സിംഗ് ഒരിയ്‌ക്കല്‍ മോദിയെ വിമര്‍ശിച്ചിരുന്ന നടിയായിരുന്നു. പക്ഷെ ഇപ്പോള്‍ മോദിയുടെ ആരാധികയായി തീര്‍ന്ന രാകുല്‍ പ്രീത് സിംഗ് മോദിയ്‌ക്ക് 75 പിറന്നാള്‍ ദിനത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നു.
ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ ജനങ്ങള്‍ക്ക് പ്രചോദനമേകിയ പ്രധാനമന്ത്രിയെ ഏറെ ഇഷ്ടമാണെന്ന് രാകുല്‍ പ്രീത് സിംഗ്.മന്‍ കീ ബാത്തില്‍ പൊണ്ണത്തടിയെക്കുറിച്ച് മോദി നടത്തിയ പ്രഭാഷണം ഏറെ പ്രചോദനം ഉളവാക്കുന്നതായിരുന്നു. ഭദ്രാസന പോലുള്ള യോഗാസനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വഴി ഒട്ടേറെപ്പേരെ യോഗയിലേക്ക് ആകര്‍ഷിക്കാന്‍ മോദിക്ക് സാധിച്ചു. തന്റെവിവാഹം ഇന്ത്യയില്‍ തന്നെ നടത്തുമെന്നും ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ മാതൃരാജ്യത്ത് തന്നെ നടത്തണമെന്ന് മോദിയുടെ ആഹ്വാനം പിന്തുടര്‍ന്നാണ് ഇത് ചെയ്യുന്നതെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.
2019 കാലത്ത് മോദിയെ പരോക്ഷമായി വിമര്‍ശിച്ചിരുന്ന നടിയാണ് രാകുല്‍ പ്രീത്. ‘രാഷ്‌ട്രീയത്തില്‍ ധാരാളം നാടുകം നടക്കുന്നു’ എന്നായിരുന്നു രാകുല്‍ പ്രീതിന്റെ ഈ വിമര്‍ശനം.