
ലക്നൗ : ഇന്ത്യയിൽ അനുദിനം വളരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഒരുകാലത്ത് ദശലക്ഷക്കണക്കിന് ടൺ മാലിന്യം നിക്ഷേപിച്ചിരുന്ന ഇടമാണ് യുപിയിലെ ലക് നഗരം . എന്നാൽ ഇപ്പോഴിതാ ഇവിടം ദേശീയ പ്രചോദന കേന്ദ്രമായി മാറ്റിയിരിക്കുകയാണ് യോഗി സർക്കാർ.
മുൻ പ്രധാനമന്ത്രി ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗ സന്ദർശിക്കും. സന്ദർശന വേളയിൽ, ഹർദോയ് റോഡിൽ പുതുതായി നിർമ്മിച്ച “രാഷ്‌ട്ര പ്രേരണ സ്ഥലം” അദ്ദേഹം ഉദ്ഘാടനം ചെയ്യും. മൂന്ന് മഹാന്മാരുടെ ജീവിതത്തിനായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയവും ഉദ്ഘാടനം ചെയ്യും.
രാത്രിയിൽ വ്യത്യസ്ത വേഷവിധാനങ്ങളിൽ കാണാൻ കഴിയുന്ന ഈ മൂന്ന് പ്രതിമകളുടെയും പ്രൊജക്ഷൻ മാപ്പിംഗും ഉണ്ടായിരിക്കും. പരിപാടിയിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
അടൽ ബിഹാരി വാജ്‌പേയി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, ഡോ. ശ്യാമ പ്രസാദ് മുഖർജി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകളാണ് രാഷ്‌ട്രീയ പ്രേരണ സ്ഥല്‍ സമുച്ചയത്തിലുള്ളത്. ഏകദേശം 65 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയത്തിൽ മ്യൂസിയം ബ്ലോക്ക്, കഫറ്റീരിയ, ധ്യാന കേന്ദ്രം, ആംഫി തിയേറ്റർ, പാർക്കിംഗ്, ഗ്രീൻ കോറിഡോർ എന്നിവ ഉൾപ്പെടുന്നു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ ഹൈഡ്രോളിക് ലിഫ്റ്റും സ്ഥാപിച്ചിട്ടുണ്ട്.3000 പേർക്ക് ഇരിക്കാവുന്ന ഈ പാർക്കിൽ വിവിധ പരിപാടികൾ നടത്താൻ കഴിയുന്ന ആംഫി തിയേറ്ററും നിർമ്മിച്ചിട്ടുണ്ട്
ഒരുകാലത്ത് നഗരത്തിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നു ഈ സ്ഥലം, ദശലക്ഷക്കണക്കിന് ടൺ മാലിന്യം ഇവിടെ സൂക്ഷിച്ചിരുന്നു. മാലിന്യ നിർമാർജനത്തിനുശേഷം, ഈ പ്രദേശം ഇപ്പോൾ നിറയെ ചെടികളും, മരങ്ങളും ആധുനിക സൗകര്യങ്ങളും നിറഞ്ഞ മനോഹരമായ സ്മാരക സ്ഥലമായി വികസിപ്പിച്ചെടുക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഡിവിഷണൽ കമ്മീഷണർ, പോലീസ് കമ്മീഷണർ, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരുൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. സുരക്ഷയ്‌ക്കായി മൂന്ന് ഹെലിപാഡുകൾ തയ്യാറാക്കിയിട്ടുണ്ട്