• Sun. Aug 31st, 2025

24×7 Live News

Apdin News

ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് ഭാരതം കൂടുതല്‍ കരുത്തുറ്റതാക്കും:ഗൗരവ് ഭാട്യ

Byadmin

Aug 31, 2025



തിരുവനന്തപുരം: ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിലൂടെ ജനാധിപത്യംവും സാമ്പത്തികസ്ഥിയും വീണ്ടും ശക്തിപ്പെടുകയും രാജ്യം കൂടുതല്‍ കരുത്തുറ്റതാകുമെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്യ. ജനങ്ങളെ കാണിക്കാന്‍ മാത്രം ഭരണഘടന കയ്യില്‍കൊണ്ടുനടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുകാരണവും വ്യക്തമാക്കാനില്ലാതെ ഒറ്റത്തെരെഞ്ഞെടുപ്പിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥി യുവജന സമ്മേളനം ഒളിമ്പിയ ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്നലധികം തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിനുണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. 365 ദിവസത്തില്‍ 205 ദിവസത്തോളം വിവിധ തെരഞ്ഞെടുപ്പുകള്‍ക്കായി പെരുമാറ്റച്ചട്ടം നിലനില്‍ക്കും. ഇത് പദ്ധതികളുടെ നടത്തിപ്പിനെപോലും ബാധിക്കുകയാണ്. 2024ലെ ലോകസഭാതെരഞ്ഞെടുപ്പിന്റെ ചെലവ് 1.35ലക്ഷം കോടിയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് കൂടിയാകുന്നതോടെ ചെലവ് ഇരട്ടിയാകും. ഈ പണം മുഴുന്‍ അടിസ്ഥാന വികസനത്തിനും ജനസേവനത്തിനുമുള്ളതാണ്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന പൊലീസ്, അര്‍ദ്ധസൈനിക , സൈനിക വിഭാഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ സംവിധാനങ്ങളുടെയെല്ലാം സേവനങ്ങള്‍ ദിവസങ്ങളോളം തെരെഞ്ഞെടുപ്പിനായി മാത്രം ഉപയോഗിക്കപ്പെടുന്നു. ജനപ്രതിനിധികള്‍പോലും ഭരണകാര്യം മാറ്റിവച്ച് തെരഞ്ഞെടുപ്പ് പ്രവത്തനത്തിലേക്ക് മാറും. ഓരോ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യാനായി 100കോടി പേരുടെ പ്രവൃത്തിദിനമാണ് രാജ്യത്തിന് നഷ്ടമാകുന്നത്.

ഇതിന്റെ എല്ലാം ആത്യന്തിക നഷ്ടം ജനങ്ങള്‍ക്കാണ്. എന്നിട്ടും ഒറ്റത്തെരെഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ജനാധിപത്യവിരുദ്ധമെന്നും ഫെഡല്‍ സംവിധാനം അട്ടിമറിക്കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എങ്ങനെ ജനാധിപത്യ വിരുദ്ധമെന്ന് ചോദിച്ചാല്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മറുപടിയില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും ഏതൊക്കെ പാര്‍ട്ടികള്‍ അധികാരത്തില്‍ വരണമെന്ന് കൃത്യമായ ധാരണ ജനങ്ങള്‍ക്കുണ്ട്. അതിനുദാഹരണമാണ് ഓഡീഷയിലെ 2014ലെയും 2019ലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഒരുരാജ്യം ഒരുതെരഞ്ഞെടുപ്പ് എന്ന് വ്യക്തമാക്കിയ ബിജെപി മാനിഫെസ്റ്റോകൂടി അംഗീകരിച്ചാണ് ജനങ്ങള്‍ മോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ അധ്യക്ഷയായി. ഒറ്റത്തെരഞ്ഞെടുപ്പിലൂടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്നും രാജ്യത്തിന്റെ വളര്‍ച്ച എന്തുകൊണ്ടോ കേരളത്തില്‍ പ്രതിഫലിക്കുന്നില്ലല്ലെന്നും അവര്‍ പറഞ്ഞു. ഓക്സ്ഫോര്‍ഡ് യൂണിവേഴ് സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് രശ്മി സാമന്ത് ആമുഖ പ്രഭാഷണം നടത്തി. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് സംസ്ഥാന കണ്‍വീനര്‍ ഒ.നിധീഷ് ഭാവിപരിപാടികള്‍ വിശദീകരിച്ചു. ബി.എസ്.അഭിറാം, ആര്‍.ശ്രീലക്ഷ്മി, എസ്.പി.സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin