• Wed. Aug 27th, 2025

24×7 Live News

Apdin News

ഒരു കിലോ കഞ്ചാവും 10 ഗ്രാം എം.ഡി.എംഎയുമായി വിദ്യാര്‍ഥി പിടിയില്‍

Byadmin

Aug 27, 2025


ചങ്ങനാശ്ശേരി നഗരത്തില്‍ ഒരു കിലോ കഞ്ചാവും 10 ഗ്രാം എം.ഡി.എംഎയുമായി വിദ്യാര്‍ഥി പിടിയില്‍. ബംഗളൂരുവില്‍ പഠിക്കുന്ന മാടപ്പള്ളി മാമ്മൂട് പരപ്പൊഴിഞ്ഞ വീട്ടില്‍ ആകാശ് മോന്‍ (19)നെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് എസ്.ബി കോളജ് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്.

ഓണത്തിന് വില്‍പനക്കായാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് ആകാശ് പൊലീസിനോട് പറഞ്ഞു. ജില്ല പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

ഡിവൈ.എസ്.പി കെ.പി. തോംസണിന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഒ ബി. വിനോദ് കുമാര്‍, എസ്.ഐമാരായ ജെ. സന്ദീപ്, പി.എസ്. രതീഷ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ തോമസ് സ്റ്റാന്‍ലി, അജേഷ്, ടോമി സേവിര്‍, സിവില്‍ പൊലീസ് ഓഫിസര്‍ മാരായ ഷിജിന്‍, എം.എ. നിയാസ് എന്നിവരടങ്ങുന്ന സംഘവും ഡാന്‍സാഫ് ടിമും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

By admin