
കോട്ടയം: കൈക്കൂലിക്കേസില്‍ പാലാ എല്‍ എ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.കെ ബിജു മോന് ഏഴു വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. കിടങ്ങൂര്‍ വില്ലേജ് ഓഫിസറായിരിക്കെ 3000 രൂപയും മദ്യവും കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ.
2015 ല്‍ സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് അപേക്ഷ നല്‍കിയ ദമ്പതികളില്‍ നിന്നാണ് ബിജുമോന്‍ 3000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയത്. കോട്ടയം വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാറാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്. മുന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് അശോക് കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീകാന്ത് ഹാജരായി .