
തിരുവനന്തപുരം: ഒരു ദിവസം ഇന്ത്യന്‍ പാര്‍ലമെന്‍റ് നടത്താന്‍ ആവശ്യമായ തുകയുടെ ഇരട്ടിയാണ് ഒരു ദിവസത്തെ അയ്യപ്പസംഗമത്തിന് വേണ്ടതെന്ന് പരിഹസിച്ച് ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍. ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു യുവരാജ് ഗോകുലിന്റെ ഈ പരിഹാസം.
“ഇന്ത്യന്‍ പാര്‍ലമെന്‍റ് ഒരു ദിവസം നടത്താന്‍ വേണ്ടത് ഏതാണ്ട് മൂന്നു കോടിയാണ്. എന്നാല്‍ നമ്പര്‍ വണ്‍ കേരളത്തില്‍ ഒരു ദിവസം അയ്യപ്പ സംഗമം നടത്താന്‍ അതിന്റെ ഇരട്ടി വേണം.”- യുവരാജ് ഗോകുല്‍ കുറിച്ചു. ആഗോള അയ്യപ്പസംഗമം നടത്തിയതോട് അനുബന്ധിച്ച് നടന്ന ധൂര്‍ത്തും അഴിമതിയും വലിയ ചര്‍ച്ചയാകുന്ന സമയത്താണ് യുവരാജ് ഗോകുവിന്റെ ഈ പ്രതികരണം.
രാത്രി 3000 പേര്‍ ഊണുകഴിച്ചു എന്ന് വരെ കള്ളബില്ല് ഉണ്ടാക്കി. പരിപാടിയുടെ സ്റ്റേജും മറ്റുമായി ബന്ധപ്പെട്ട് ഊരാളുങ്കലിന് മാത്രം 3.5 കോടിയോളം രൂപ നല്‍കിയതായി ആരോപണമുണ്ട്. ഊരാളുങ്കലിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍സിനായിരുന്നു നടത്തിപ്പ് ചുമതല. അയ്യപ്പസംഗമത്തിന് തുക സ്പോണ്‍സര്‍ഷിപ്പിലൂടെ പിരിച്ചെടുക്കുമെന്നാണ് സര‍്ക്കാരും ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്നത്. ഇത് സാധിക്കാതെ വന്നപ്പോള്‍ 3.4 കോടി രൂപ ദേവസ്വം ബോര്‍ഡില്‍ നിന്നും വാങ്ങി. ആകെ ആറ് കോടി രൂപ ചെലവ് വന്നതായാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ കൃത്യമായ കണക്കില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ കോടതിയുടെ ദേവസ്വം ബെഞ്ച് ഇടപെട്ടിരിക്കുകയാണ്.